ഗുരുവായൂർ തിരഞ്ഞെടുപ്പ് ഹർജി: 24 ലേക്ക് മാറ്റി

Saturday 14 August 2021 12:11 AM IST

കൊച്ചി: ഗുരുവായൂർ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് എം.ആർ. അനിൽകുമാർ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കണമോയെന്ന വാദം ഹൈക്കോടതി 24 ലേക്ക് മാറ്റി. ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന നിവേദിത സുബ്രഹ്മണ്യന്റെ പത്രിക റിട്ടേണിംഗ് ഓഫീസർ അപാകത ചൂണ്ടിക്കാട്ടി തള്ളിയതിനാൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തരം പോരായ്മകളുള്ള പത്രികകൾ മറ്റു ചില മണ്ഡങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർ സ്വീകരിച്ചെന്നും നടപടി തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.

Advertisement
Advertisement