ഷഹീദ് സമ്മാൻ സംഘടിപ്പിക്കും

Saturday 14 August 2021 2:19 AM IST

തൃശൂർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തസാക്ഷികളെയും ചരിത്ര സംഭവങ്ങളെയും അനുസ്മരിച്ച് 'ഷഹീദ് സമ്മാൻ' പരിപാടി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5.30ന് മണികണ്ഠനാൽത്തറ പരിസരത്ത് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് പറഞ്ഞു. 26 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാനമായ രീതിയിൽ 'ഷഹീദ് സമ്മാൻ' സംഘടിപ്പിക്കും. ആഗസ്റ്റ് 15ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ 9.30ന് പതാക ഉയർത്തുന്നതോടെ എ.ഐ.സി.സി ആഹ്വാനം ചെയ്ത ഒരു വർഷത്തെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. അന്നേ ദിവസം 26 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്വാതന്ത്ര്യ സമര ചരിത്രം കോൺഗ്രസിലൂടെ' എന്ന സന്ദേശം ഉയർത്തി '75-ാം സ്വാതന്ത്ര്യ ദിന പദയാത്ര' നടത്തും.

Advertisement
Advertisement