വൃക്ഷവ്യാപനം പദ്ധതി

Saturday 14 August 2021 4:12 AM IST

തിരുവനന്തപുരം: പരിസ്ഥിതി സംഘടനയായ നന്മമരം ഗ്ലോബൽ ഫൗണ്ടേഷന്റെ ' മാനസിക ഉല്ലാസത്തിന് വൃക്ഷവ്യാപനം ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊലീസ് ട്രെയിനിംഗ് കോളേജിൽ എ.ഡി.ജി.പി വിജയ് സാഖറെ മരംനട്ട് നിർവഹിച്ചു. ഫൗണ്ടേഷൻ സ്ഥാപകൻ സൈജു ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ കെ.എൽ. ജോൺകുട്ടി, റെയിൽവേ സബ് ഇൻസ്‌പെക്‌ടർ ജേക്കബ് സെബാസ്റ്റ്യൻ, ഡോ. മുംതാസ് യഹിയ, ഷാജഹാൻ രാജധാനി, ഷക്കീർ ഒതളൂർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement