മധു​ര ആധീനം മഠാധിപതി അരുണഗിരിനാഥ അന്തരിച്ചു

Monday 16 August 2021 1:48 AM IST

മധുര: മധു​ര ആധീനം മഠാധിപതി അരുണഗിരിനാഥ ജ്​ഞാനസംബന്ധ പരമാചാര്യ (77) അന്തരിച്ചു. ലോകത്തെ ഏറ്റവും പ്രാചീനമായ ശൈവ മഠങ്ങളിലൊന്നായ മധു​ര ആധീനത്തിലെ 292ാമത്​ ആചാര്യനായിരുന്നു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന്​ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ത​ന്റെ പിൻഗാമിയായി വിവാദ സന്യാസി നിത്യാനന്ദയെ അദ്ദേഹം പ്രഖ്യാപിച്ചത്​ വിവാദമായിരുന്നു. എതിർപ്പുകളെ തുടർന്ന്​ അദ്ദേഹം തീരുമാനത്തിൽ നിന്ന്​ പിന്മാറിയെങ്കിലും അവകാശവാദമുന്നയിച്ച്​ നിത്യാനന്ദ കോടതിയെ സമീപിച്ചിരുന്നു. ഈ കേസ്​ മദ്രാസ്​ ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെ പരിഗണനയിലാണ്​

മതസൗഹാർദത്തിന്റെ പ്രതീകമായിട്ടാണ്​ അരുണഗിരിനാഥ അറിയപ്പെട്ടിരുന്നത്​.

​മാദ്ധ്യമപ്രവർത്തകനായി ജീവിതം ആരംഭിച്ച ​അദ്ദേഹം ക്രമേണ ആത്​മീയതയിലേക്ക്​ തിരിയുകയായിരുന്നു. ഇസ്​ലാമിക ഭക്​തിഗാനങ്ങൾ മനോഹരമായി പാടുന്ന പരമാചാര്യയുടെ വീഡിയോകൾ ഏറെ പ്രചാരം നേടിയിരുന്നു.

Advertisement
Advertisement