വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്

Monday 16 August 2021 12:00 AM IST

ഇടുക്കി: ജില്ലയിലെ സേനാ വിഭാഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി അഗ്‌നിരക്ഷ നിലയത്തിലേക്ക് ലഭിച്ച പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ നിലയത്തിലെയും അടിസ്ഥാന സൗകര്യത്തിന് വേണ്ടിയുള്ള ആവശ്യങ്ങൾ സർക്കാരിനെ ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സ്റ്റുത്യർഹ സേവനത്തിനുള്ള അഗ്‌നിരക്ഷ ഡയറക്ടർ ജനറലിന്റെ ബാഡ്ജ് ഒഫ് ഓണർ പുരസ്‌കാരത്തിന് അർഹരായ ഇടുക്കി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെവി ജോയ്, അടിമാലി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി .ആർ പ്രദീപ് എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ചടങ്ങിന് ജില്ലാ ഫയർ ഫോഴ്‌സ് ഓഫീസർ റെജി .പി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement