ഇന്നലെ 927 പേർക്ക് കൂടി കൊവിഡ്

Monday 16 August 2021 1:31 AM IST

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 927 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.1174 പേർ രോഗമുക്തരായി. 8.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9521 പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 894 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 2 പേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 2383 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 1877 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 34271 ആയി.

കണ്ടെയ്ൻമെന്റ് സോൺ

ചെറുന്നിയൂർ പഞ്ചായത്തിലെ അഞ്ച്, 10, 14 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായും പഴയകുന്നമ്മേൽ പഞ്ചായത്തിലെ 17ാം വാർഡിൽ കടമ്പ്രവാരം കോളനി, ചാക്കുടി മേഖലകൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ മൂന്ന്, 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

Advertisement
Advertisement