അടൽജി ചരമ വാർഷികത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും

Monday 16 August 2021 7:36 PM IST
അടൽ ബിഹാരി വാജ്‌പേയിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പുഷ്പാർച്ചന.

കണ്ണൂർ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
ലോക രാഷ്ട്രങ്ങളിൽ ഭാരതത്തിന്റെ യശസ്സ് ഉയർത്തുകയും ശോഭനമായ ഭാവിക്ക് നേതൃത്വവും വഹിച്ച നേതാവായിരുന്നു വാജ്‌പേയ്. ഭാരതത്തെ അണവരാജ്യമാക്കിയത് അദ്ദേഹം നൽകിയ നേതൃത്വത്തിന്റെ കഴിവ് കൊണ്ടായിരുന്നു. രാഷ്ട്രീയക്കാരനും അതോടൊപ്പം എഴുതുകാരനും കവിയുമായി മാറാൻ സാധിച്ചു. ഭാരതീയ ജനസംഘം രൂപീകരിക്കുന്നതിലും തുടർന്ന് ഭാരതീയ ജനതാ പാർട്ടിയെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ആക്കി മാറ്റിയതിലും വാജ്‌പേയ് വഹിച്ച പങ്ക് വലുതാണ് -കെ.കെ. വിനോദ് കുമാർ പറഞ്ഞു. കണ്ണൂർ മണ്ഡലം സെക്രട്ടറി കെ.പി. ലതീഷ് അദ്ധ്യക്ഷത വഹിച്ചു. കളത്തിൽ സുരേന്ദ്രൻ, എം. അനീഷ് കുമാർ, എ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement