ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

Tuesday 17 August 2021 12:00 AM IST

കട്ടപ്പന: ഏലയ്ക്ക ലേല കേന്ദ്രങ്ങൾക്ക് നിയമവിരുദ്ധമായി ലൈസൻസുകൾ അനുവദിച്ചതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കിസാൻ സംഘ് സംസ്ഥാന സെക്രട്ടറിയും ഏലം കർഷകനുമായ വി.പി. രാജേന്ദ്രനാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. തുടർന്ന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ചട്ടപ്രകാരം ഓരോ ലേല കേന്ദ്രങ്ങളും കുറഞ്ഞത് ഏഴ് കോടി രൂപയോ മുൻ വർഷത്തെ ശരാശരി ലേലത്തുകയോ ബാങ്ക് ഗ്യാരണ്ടിയായി നൽകണം. ലേലകേന്ദ്രങ്ങൾ അനുവദിക്കുന്നതിന് മുന്നോടിയായി പുറപ്പെടുവിച്ച താത്പര്യപത്രത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്‌പൈസസ് ബോർഡ് ബാങ്ക് ഗ്യാരണ്ടി തുക 3.65 കോടിയായി കുറയ്ക്കുകയായിരുന്നു.

Advertisement
Advertisement