കൊവിഡ് 600, രോഗമുക്തി 682

Tuesday 17 August 2021 3:05 AM IST

തിരുവനന്തപുരം ജില്ലയിൽ ഇന്നലെ 600 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 682 പേർ രോഗമുക്തരായി. 7.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9430 പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 550 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ ഒരാൾ ആരോഗ്യപ്രവർത്തകനാണ്. പുതുതായി 2128 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2819 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 33580 ആയി.

Advertisement
Advertisement