ഓണം ഓർമ്മയുടെ പേര്

Saturday 21 August 2021 6:00 AM IST

ഓ​ണ​ത്തെ​യും​ ​ഓ​ണാ​ഘോ​ഷ​ങ്ങ​ളെ​യും പ​റ്റി​​ ​ഒ​രു​ ​മ​ല​യാ​ളി​യോ​ടും​ ​പ​റ​യേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​ഓ​രോ​രു​ത്ത​രു​ടെ​യും​ ​മ​ന​സി​ൽ​ ​മ​ധു​രി​ക്കു​ന്ന​ ​ഓ​ർ​മ​ക​ൾ​ ​എ​ന്നും​ ​പ​ച്ച​ ​പി​ടി​ച്ചു​ ​കി​ട​ക്കു​ന്നു​ണ്ടാ​കും​!​ ​ഐ​തി​ഹ്യ​ങ്ങ​ളും​ ​വി​ശ്വാ​സ​ങ്ങ​ളു​മൊ​ക്കെ​ ​എ​ന്നും​ ​ന​മ്മു​ടെ​ ​സ​ങ്ക​ൽ​പ്പ​ങ്ങ​ളെ​ ​ബ​ല​പ്പെ​ടു​ത്തു​ക​യും​ സമ്പന്നമാക്കുകയും ചെയ്യുന്നു.

ഓ​ണം​ ​കൂ​ടു​ത​ൽ​ ​ജ​ന​കീ​യ​മാ​യ​പ്പോ​ഴേ​ക്കും​ ​മ​ഹാ​ബ​ലി​യെ​ ​സ്വീ​ക​രി​ക്കാ​നു​ള്ള​ ​ഓ​ണാ​ഘോ​ഷ​ ​ച​ട​ങ്ങു​ക​ൾ​ക്കും​ ​കാ​ലാ​നു​സൃ​ത​മാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​വ​ന്നു.​ 1980​ക​ളി​ൽ​ ​ഓ​ണം​ ​ടൂ​റി​സ്റ്റ് ​വാ​രാ​ഘോ​ഷം​ ​ആ​ദ്യ​മാ​യി​ ​കേ​ര​ള​സ​ർ​ക്കാ​ർ​ ​വി​പു​ല​മാ​യി​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​ത​ല​സ്ഥാ​ന​ ​ന​ഗ​രി​യി​ലാ​യി​രു​ന്നു​ ​തു​ട​ക്കം.​ ​ജ​ന​ങ്ങ​ൾ​ ​അ​ന്നു​വ​രെ​ ​കാ​ണാ​ത്ത​ ​കാ​ഴ്‌​ച​ക​ളും​ ​പു​തി​യ​ ​അ​നു​ഭ​വ​മാ​യി​രു​ന്നു​ ​അ​ത്.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​രാ​ജ​വീ​ഥി​ക​ൾ​ ​വ​ർ​ണ്ണാ​ഭ​മാ​യ​ ​ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ​ ​കൊ​ണ്ട് ​മ​നോ​ഹ​ര​മാ​ക്കി.​ ​പ​ല​വേ​ദി​ക​ളി​ലാ​യി​ ​ക​ലാ​ ​സാം​സ്‌​കാ​രി​ക​ ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ബാ​ൻഡുമേ​ള​ങ്ങ​ളു​ടെ​യും​ ​നൃ​ത്ത​ ​നൃ​ത്ത്യ​ങ്ങ​ളു​ടേ​യും​ ​പൈ​തൃ​ക​ങ്ങ​ൾ​ ​വി​ളി​ച്ചോ​തു​ന്ന​ ​ഫ്ളോ​ട്ടു​ക​ളു​ടേ​യും​ ​അ​ക​മ്പ​ടി​യോ​ടെ​ ​റോ​ഡി​ലൂ​ടെ​യു​ള്ളസാം​സ്‌​കാ​രി​ക​ ​ഘോ​ഷ​യാ​ത്ര​ ​ജ​ന​ങ്ങ​ള​ ​ഉ​ത്സ​വ​ല​ഹ​രി​ലാ​ക്കി​യി​രു​ന്നു.​ ​കൂ​ടാ​തെ​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തെ​ ​ഓ​ർ​മി​പ്പി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​നെ​റ്റി​പ്പ​ട്ടം​ ​കെ​ട്ടി​യ​ ​പ​ത്തു​പ​തി​നെ​ട്ടു​ ​ഗ​ജ​വീ​ര​ന്മാ​രെ​ ​ അ​ണി​നി​ര​ത്തി​ ​പ​ഞ്ച​വാ​ദ്യ​വും​ ​പ​ഞ്ചാ​രി​മേ​ള​വും​ ​ഒ​ക്കെ​ ​അ​വ​ത​രി​പ്പി​ച്ച​തും​ ​ഏ​റെ​ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. നാ​ട്ടി​ൻ​ ​പു​റ​ങ്ങ​ളി​ൽ​ ​നി​ന്നു​പോ​ലും​ ​ഈ​ ​കാ​ഴ്‌​ച​ക​ൾ​ ​കാ​ണാ​ൻ​ ​ജ​ന​ങ്ങ​ൾ​ ​കൂ​ട്ട​ത്തോ​ടെ​ ​ഒ​ഴു​കി​ ​എ​ത്താ​ൻ​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​ആ​ളു​ക​ളു​ടെ​ ​ഈ​ ​താ​ത്‌​പ​ര്യം​ ​ക​ണ​ക്കി​ലെ​ടു​ത്തു​ ​തു​ട​ർ​ന്നു​ള്ള​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ഓ​ണാ​ഘോ​ഷം​ ​ഒ​രാ​ഴ്‌​ച​ ​എ​ന്ന​ത് ​പ​ത്തു​ദി​വ​സ​ത്തേ​ക്കു​ ​നീ​ട്ടു​ക​യാ​യി​രു​ന്നു.​ ​ക്ര​മേ​ണ​ ​അ​ത് ​ജി​ല്ലാ​ത​ല​ത്തി​ലേ​ക്കും​ ​വ്യാ​പി​പ്പി​ച്ചു.​ ​മ​റ്റൊ​രു​ത​ര​ത്തി​ൽ​ ​പ​റ​ഞ്ഞാ​ൽ​ ​പു​തു​വ​ർ​ഷ​ത്തി​ന്റെ​യും​ ​കാ​ർ​ഷി​ക​ ​സ​മൃ​ദ്ധി​യു​ടെ​യും​ ​വി​ള​വെ​ടു​പ്പി​ന്റെ​യും​ ​കൂ​ടി​ ​ഉ​ത്സ​വ​മാ​യ​ ​ഓ​ണ​ത്തെ​ ​എ​ത്രയോ വ​ർ​ഷ​ങ്ങ​ളാ​യി​ ​മ​ല​യാ​ളി​ക​ൾ​ ​നെ​ഞ്ചി​ലേ​റ്റി​ ​ന​ട​ക്കു​ന്നു.​ ​ക​ഴി​ഞ്ഞ​ ​പ്ര​ള​യ​ങ്ങ​ൾ​ ​അ​തി​നു​ ​മ​ങ്ങ​ലേ​ൽ​പ്പി​ച്ചെ​ങ്കി​ലും​ ​ഒ​രു​ ​വി​ധ​ത്തി​ൽ​ ​ന​മ്മ​ൾ​ ​അ​തി​നെ​യൊ​ക്കെ​ ​അ​തി​ജീ​വി​ച്ചു.​ ​എ​ന്നാ​ൽ​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​ ​ജീ​വ​ന്റെ​ ​നി​ല​നി​ല്പി​നു​ത​ന്നെ​ ​ഭീ​ഷ​ണി​യു​യ​ർ​ത്തി​ ​ഓ​ണ​ത്തി​ന്റെ​ ​എ​ല്ലാ​ ​ശോ​ഭ​യും​ ​കെ​ടു​ത്തി​ക്ക​ള​ഞ്ഞു.​ ​ഒ​രു​ ​പ​ക്ഷേ​ ​ ഇ​നി​ ​ഇ​തൊ​ക്കെ​ ​എ​ന്ന് ​നേ​രെ​ ​ആ​കു​മെ​ന്നും​ ​ആ​ർ​ക്കും​ ​പ്ര​വ​ചി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​ഒ​രു​ ​നി​ല​യാ​ണു​ള്ള​ത്.​ ​അ​പ്പോ​ൾ​ ​ആ​ ​പ​ഴ​യ​കാ​ല​ ​ ഓ​ർ​മ​ക​ളി​ലേ​ക്ക് ​ ഒ​ന്ന് ​തി​രി​ഞ്ഞു​നോ​ക്കു​മ്പ​ഴാ​ണ് ​ഈ​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ ​പ​റ​യേ​ണ്ടി​വ​രു​ക.​ ​നാ​ൽ​പ്പ​തു​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​മ്പു​ള്ള​ ​ആ​ദ്യ​ ​ഓ​ണം​ ​വാ​രാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വൈ​ദ്യു​ത​ ​ദീ​പ​ങ്ങ​ളാ​ൽ​ ​അ​ല​ങ്ക​രി​ക്ക​പ്പെ​ട്ട​ ​ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​വ​ർ​ണ്ണ​പ്ര​ഭ​യി​ൽ​ ​കു​ളി​ച്ചു​നി​ൽ​ക്കു​ന്ന​ ​ദൃ​ശ്യ​മാ​ണ് ​ഇ​ത്.​ ​അ​തി​നു​ ​എ​തി​ർ​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന​ ​ഒ​രു​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​ടെ​റ​സ്സി​ൽ​ ​നി​ന്നും​ ​രാ​ത്രി​ ​എ​ട്ട​ര​യോ​ടെ​ ​എ​ടു​ത്ത​താ​ണ് ​ഇ​ത്.​ ​ക​ള​ർ​ഫി​ലിം​ ​ത​ന്നെ​ ​സ​ർ​വ​സാ​ധാ​ര​ണ​മ​ല്ലാ​തി​രു​ന്ന​ ​ആ​ ​സ​മ​യ​ത്ത് ​കാ​മ​റ​ ​കൈ​യി​ൽ​ ​വ​ച്ച് ​(​ട്രൈ​പോ​ഡി​ല്ലാ​തെ​)​ ​സ്ലോ​ ​സ്‌​പീ​ഡി​ൽ​ ​ഫി​ലിം​ ​കാ​മ​റ​യി​ൽ​ ​എ​ടു​ത്ത​ചി​ത്ര​മാ​ണ് ​ഇ​ത്.