ഭീകരതയുടെ   കരുത്തിൽ  സൃഷ്ടിക്കപ്പെടുന്ന  സാമ്രാജ്യങ്ങൾ  ശാശ്വതമല്ല, താലിബാനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി മോദി

Friday 20 August 2021 4:36 PM IST

ന്യൂഡൽഹി:ലോകത്ത് ഭീകരതയുടെ കരുത്തിൽ സൃഷ്ടിക്കപ്പെടുന്ന സാമ്രാജ്യങ്ങൾ ശാശ്വതമായി നിലനിൽക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എന്നാൽ താലിബാന്റെ പേര് അദ്ദേഹം പരാമർശിച്ചില്ല. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ വിവിധ പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭീകരതയ്ക്കും വിനാശ ശക്തികള്‍ക്കും താല്‍ക്കാലികമായി മേധാവിത്വം നേടാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ അവര്‍ക്ക് എല്ലാ കാലത്തും വിജയിക്കാന്‍ കഴിയില്ല. എന്നും ജനങ്ങളെ അടിച്ചമര്‍ത്തിവയ്ക്കാന്‍ അവർക്കാവില്ല. വിശ്വാസത്തെ തകര്‍ക്കാന്‍ ഭീകരതയ്ക്ക് കഴിയില്ല. സോമനാഥ ക്ഷേത്രവും വിഗ്രഹങ്ങളും പല തവണ നശിപ്പിക്കപ്പെട്ടു. പക്ഷേ, എല്ലാ ആക്രമണങ്ങള്‍ക്കും ശേഷം ആത്മീയതയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന തരത്തില്‍ അത് പൂര്‍ണ്ണ പ്രതാപത്തില്‍ ഉയര്‍ന്നുവന്നു- മോദി വ്യക്തമാക്കി.

Advertisement
Advertisement