രാജീവ് ഗാന്ധി ജന്മദിനാചരണം

Saturday 21 August 2021 12:25 AM IST

കോട്ടയം : രാജീവ് ഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്തിരാജ് നഗരപാലികാ നിയമമാണ് അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന ശിലയെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77 -ാം ജന്മദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി.ജോസഫ്, അഡ്വ.ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, നാട്ടകം സുരേഷ്, ബിൻസി സെബാസ്റ്റ്യൻ, എം.പി. സന്തോഷ് കുമാർ,യൂജിൻ തോമസ്,നന്തിയോട് ബഷീർ, ബോബൻ തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement