അടുത്തയാഴ്ച മന്ത്രിസഭാ യോഗമില്ല

Saturday 21 August 2021 12:52 AM IST

തിരുവനന്തപുരം: ഓണാഘോഷ പരിപാടികൾക്കായി കണ്ണൂരിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ ഇനി 25നേ തിരുവനന്തപുരത്ത് മടങ്ങിയെത്തൂ. കണ്ണൂരിലെ വീട്ടിൽ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന മുഖ്യമന്ത്രി 24ന് കണ്ണൂർ ജില്ലയിലെ എം.എൽ.എമാരുടെ യോഗത്തിലും പങ്കെടുത്ത ശേഷമാണ് തലസ്ഥാനത്ത് എത്തുക.

അടുത്ത ബുധനാഴ്ച ചേരേണ്ട പതിവ് മന്ത്രിസഭായോഗവും ഒഴിവാക്കി. ഇനി സെപ്റ്റംബർ ഒന്നിന് മാത്രം മന്ത്രിസഭ ചേർന്നാൽ മതിയെന്നാണ് തത്വത്തിലുള്ള ധാരണ. അത്യാവശ്യ സാഹചര്യമുണ്ടായാൽ മാത്രം ഇതിനിടയിൽ മന്ത്രിസഭായോഗം ചേരും. 23 വരെ സെക്രട്ടേറിയറ്റ് അടക്കമുള്ള സർക്കാർ ഓഫിസുകൾക്ക് അവധിയായതിനാൽ കൂടുതൽ ഫയലുകളും ഉണ്ടാകില്ലെന്നാണ് കരുതുന്നത്. അത്യാവശ്യ ഫയലുകൾ ഇ- ഓഫിസ് സംവിധാനം വഴി പരിശോധിക്കും.

Advertisement
Advertisement