സൈക്കോവ്-ഡി വാക്സിന് :ലോകത്തെ ആദ്യ ഡി.എൻ.എ വാക്സിൻ

Saturday 21 August 2021 12:57 AM IST

ഒട്ടേറെ പ്രത്യേകതകൾ

വികസിപ്പിച്ചത് ഇന്ത്യൻ ഫാർമ കമ്പനിയായ സൈഡസ് കാഡില

പരമ്പരാഗത സൂചി ഇല്ലാത്ത, ഒരു ആപ്ലിക്കേറ്റർ ഉപയോഗിച്ചാണ് വാക്സിൻ കുത്തിവയ്‌ക്കുന്നത്.

ഫാർമ ജെറ്റുമായി ചേർന്ന് വികസിപ്പിച്ച ഈ ഉപകരണവും വാക്സിനൊപ്പം ഉണ്ടാവും.

ഇന്ത്യയിലെ ആദ്യത്തെ മൂന്നു ഡോസ് വാക്സിൻ

ഒരു ഡോസ് 3 മില്ലിഗ്രാം.

 28 ദിവസം വീതം ഇടവേളയിൽ മൂന്ന് ഡോസ്

ലോകത്തെ ആദ്യത്തെ ഡി. എൻ. എ വാക്സിൻ

 കടുത്ത രോഗത്തെ 66.6% പ്രതിരോധിക്കും

കുട്ടികൾക്കും (12 -18) സുരക്ഷിതമെന്ന് കമ്പനി

വൈറസിന്റെ ജനിതകമാറ്റത്തിനനുസരിച്ച് വാക്സിൻ പരിഷ്‌കരിക്കാം

ഡി.എൻ.എ വാക്സിൻ

വൈറസിന്റെ ജനിതക ഘടകമായ ഡി.എൻ.എ ഉപയോഗിക്കുന്ന വാക്സിനാണ് സൈക്കോവ് - ഡി. വൈറസിന്റെ ജീൻ ഉള്ള പ്ലാസ്‌മിഡ് ഡി.എൻ.എ തന്മാത്രയാണ് ഉപയോഗിക്കുന്നത്. വാക്സിനിൽ വൈറസിന്റെ ജനിതക ഘടന ഉള്ളതിനാൽ വൈറസിന്റെ പ്രോട്ടീൻ അനുകരിച്ച് ആന്റിബോഡി ഉത്പാദിപ്പിക്കാൻ ശരീര കോശങ്ങളെ പ്രേരിപ്പിക്കും.

 രാജ്യത്ത് 28,000 പേരിൽ വാക്സിൻ പരീക്ഷിച്ചു.

ഇതിൽ 1000 പേർ 12 -18 വയസുള്ളവർ

രണ്ടാം തരംഗത്തിലായിരുന്നു മൂന്നാം ക്ലിനിക്കൽ പരീക്ഷണം. ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുമെന്ന് പ്രതീക്ഷ.

 2 - 8 ഡിഗ്രി താപനിലയിൽ സൂക്ഷിക്കാം.

 25ഡിഗ്രി അന്തരീക്ഷോഷ്മാവിൽ മൂന്നുമാസം വരെ കേടാവില്ല.

ഇന്ത്യൻ കാലാവസ്ഥയ്ക്ക് പറ്റും.

 മൂന്നു ഡോസ് ആണെങ്കിലും രണ്ടു ഡോസ് ആയും നൽകാം.

അനുമതി ലഭിച്ചാൽ ഒരു വർഷം 12കോടി ഡോസ് നിർമ്മിക്കും

Advertisement
Advertisement