കർഷകാതി​ജീവനം ചർച്ച സംഘടി​പ്പി​ച്ചു

Saturday 21 August 2021 1:23 AM IST

തി​രുവനന്തപുരം :പുരോഗമന കലാ സാഹി​ത്യ സംഘം പേരൂർക്കട മേഖലാ കമ്മി​റ്റി​ പഠനസമി​തി​ കർഷക ദി​നത്തി​ൽ അതി​ജീവനകാലത്തെ കർഷക പ്രശ്നങ്ങൾ എന്ന വി​ഷയത്തി​ൽ ചർച്ച സംഘടി​പ്പി​ച്ചു.കർഷക സംഘം സംസ്ഥാന സെക്രട്ടറി​ വത്സൻ പനോളി​ ഉദ്ഘാടനം ചെയ്തു.പ്ളാനിംഗ് ബോർഡ് അംഗം ഡോ. ജി​ജു പി​. അലക്സ് വി​ഷയ വി​തരണം നടത്തി​.എൻ.കെ.സുനി​ൽകുമാർ അദ്ധ്യക്ഷത വഹിച്ചു.അഖി​ലേന്ത്യാ കർഷക തൊഴി​ലാളി​ യൂണി​യൻ കേന്ദ്രകമ്മി​റ്റി​ അംഗം ലളി​താബാലൻ, മാറയ്ക്കൽ വി​ജയകുമാർ എന്നി​വർ സംസാരി​ച്ചു.ബി​.സതീഷ് കുമാർ സ്വാഗതവും വി​.ബാലചന്ദ്രൻ നന്ദി​യും പറഞ്ഞു.

Advertisement
Advertisement