കൊ​​​ല​ക്കേ​സ് ​കേ​​​സ് ​പ്ര​​​തി​ ​ചാ​​​രാ​​​യ​​​വും കോ​​​ട​​​യു​​​മാ​​​യി​ ​പി​​​ടി​​​യിൽ

Saturday 21 August 2021 12:30 AM IST

കൊ​ട്ടാ​ര​ക്ക​ര​:​ ​കൊ​​​ല​​​പാ​​​ത​​​ക​ ​കേ​​​സി​ൽ​ ​പ്ര​തി​യാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​നാ​ട്ടി​ൽ​ ​നി​ന്നു​ ​മു​ങ്ങി​ ​ഒ​ളി​വി​ൽ​ ​ക​ഴി​യു​ന്ന​ ​പ്ര​​​തി​​​യെ​ ​വാ​​​ട​​​ക​ ​വീ​​​ട്ടി​ൽ​നി​ന്ന് ​ഒ​രു​ ​ലി​റ്റ​ർ​ ​ചാ​രാ​യ​വും​ 80​ ​ലി​റ്റ​ർ​ ​കോ​​​ട​​​യു​​​മാ​​​യി​ ​കൊ​​​ട്ടാ​​​ര​​​ക്ക​​​ര​ ​എ​​​ക്‌​​​സൈ​​​സ് ​പി​​​ടി​​​കൂ​​​ടി.​ ​തേ​​​വ​​​ല​​​പ്പു​​​റം​ ​പ​​​ടി​​​ഞ്ഞാ​​​റ് ​ആ​​​ലോ​​​ട്ട്​​അ​​​ഴി​​​ക​​​ത്ത് ​പു​​​ത്ത​ൻ​​​വീ​​​ട്ടി​ൽ​ ​തെ​​​ക്ക​​​തി​ൽ​ ​വാ​​​ട​​​ക​​​യ്​​ക്ക് ​താ​​​മ​​​സി​​​ക്കു​ന്ന​ ​നെ​​​ടു​​​മ​​​ങ്ങാ​​​ട് ​വേ​​​ങ്കോ​​​ല​ ​സ്വ​​​ദേ​​​ശി​ ​സ​​​തീ​​​ശ​നാ​ണ് ​(48​)​ ​പി​​​ടി​​​യി​​​ലാ​​​യ​​​ത്.
നെ​​​ടു​​​മ​​​ങ്ങാ​​​ട് ​വേ​​​ങ്കോ​​​ല​​​ ​സ്വ​ദേ​ശി​യാ​ണ് ​സ​തീ​ശ​ൻ.​ ​ഒ​രു​ ​കൊ​ല​പാ​ത​ക​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​തോ​ടെ​യാ​ണ് ​തേ​​​വ​​​ല​​​പ്പു​​​റ​ത്തെ​ത്തി​യ​ത്.​ ​ര​​​ഹ​​​സ്യ​ ​വി​​​വ​​​ര​​​ത്തെ​ ​തു​​​ട​ർ​ന്നാ​യി​രു​ന്നു​ ​എ​ക്സൈ​സ് ​സം​ഘ​ത്തി​ന്റെ​ ​പ​​​രി​​​ശോ​​​ധ​​​ന.​ ​പ്രി​​​വ​ന്റീ​​​വ് ​ഓ​​​ഫീ​​​സ​ർ​ ​ജെ.​ആ​ർ.​ ​പ്ര​​​സാ​​​ദ് ​കു​​​മാ​ർ,​ ​പ്രി​​​വ​ന്റീ​​​വ് ​ഓ​​​ഫീ​​​സ​ർ​ ​എം.​എ​സ്.​ ​ഗി​​​രീ​​​ഷ്​,​ ​വ​​​നി​​​താ​ ​സി​​​വി​ൽ​ ​എ​​​ക്‌​​​സൈ​​​സ് ​ഓ​​​ഫീ​​​സ​ർ​ ​അ​ർ​​​ച്ച​​​ന,​ ​സി​​​വി​ൽ​ ​എ​​​ക്‌​​​സൈ​​​സ് ​ഓ​​​ഫീ​​​സ​ർ​ ​പ്രേം​​​രാ​​​ജ്,​ ​സു​​​ജി​ൻ,​ ​ഹ​​​രി​​​പ്ര​​​സാ​​​ദ്,​ ​ജി​​​നു​ ​എ​​​ന്നി​​​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​അ​റ​സ്റ്റ്.​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Advertisement
Advertisement