അഫ്ഗാൻ:മെഹബൂബയുടെ പരാമ‌ർശം വിവാദമായി

Monday 23 August 2021 1:54 AM IST

ശ്രീനഗർ:അഫ്ഗാനിസ്ഥാനിൽ നിന്ന് പാഠം പഠിക്കണമെന്ന പി.ഡി.പി നേതാവും മുൻ ജമ്മു കാശ്മീ‌ർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ പരാമർശം വിവാദത്തിൽ. കുൽഗാമിലെ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ചർച്ചകൾ ആരംഭിക്കണം.

ഞങ്ങളെ പരീക്ഷിക്കരുത്, സ്ഥിതിഗതി മനസ്സിലാക്കണം. എന്താണ് അയൽ രാജ്യങ്ങളിൽ സംഭവിച്ചതെന്ന് വീക്ഷിക്കണം. വൻ ശക്തിയായ അമേരിക്ക പോലും പെട്ടിയും തൂക്കി രക്ഷപെട്ടു. ചർച്ച നടത്താൻ കേന്ദ്രസർക്കാരിന് ഇനിയും സമയമുണ്ട് – മെഹബൂബ പറഞ്ഞു.

ആയുധങ്ങൾ എടുക്കരുത്. കല്ലുകൊണ്ടും തോക്കുകൊണ്ടും പ്രശ്നം പരിഹരിക്കാനാകില്ല. 370ാം വകുപ്പ് പുനഃസ്ഥാപിച്ച്, തട്ടിയെടുത്തതെല്ലാം തിരിച്ചു നൽകണം.

അതേസമയം, മെഹബൂബയുടെ പരാമർശത്തിനെതിരെ ബി.ജെ.പി നേതാക്കൾ ശക്തമായി രംഗത്തെത്തി. ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ നശിപ്പിക്കുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.

Advertisement
Advertisement