ജ​നാ​ർ​ദ​ന റെഡ്ഡിയ്ക്ക്​ ബെ​ല്ലാ​രി​യി​ൽ പ്രവേശിക്കാം

Monday 23 August 2021 12:00 AM IST

ന്യൂഡൽഹി: ഖനി അഴിമതിക്കേസിൽ കർണാടക മുൻ ബി.ജെ.പി മന്ത്രി ഗാലി ജനാർദന റെഡ്ഡിക്ക് ബെ​ല്ലാ​രിയിൽ പ്രവേശിക്കാൻ സുപ്രീംകോടതിയുടെ അനുമതി. തന്റെ വീട് നിലനിൽക്കുന്ന ബെല്ലാരിയിൽ രണ്ടു മാസം തങ്ങാൻ അനുമതി തേടി റെഡി സമർപ്പിച്ച ഹർജിയിലാണ് അനുമതി. 35,000 കോടിയുടെ അനധികൃത ഖനനം നടത്തിയതുമായി ബന്ധപ്പെട്ട് 60 കേസുകളാണ് ജനാർദന റെഡിക്കും കൂട്ടാളികൾക്കുമെതിരെയുള്ളത്.

Advertisement
Advertisement