കായംകുളം നഗരസഭയിൽ ഇന്ന് മെഗാ വാക്സിനേഷൻ ക്യാമ്പ്

Monday 23 August 2021 12:08 AM IST

കായംകുളം: കൊവിഡ് പ്രതിരോധ സമ്പൂർണ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി കായംകുളം നഗരസഭയിൽ ഇന്ന് മൂന്ന് കേന്ദ്രങ്ങളിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

രാവിലെ 9:30 മുതൽ രാത്രി 12 മണി വരെ നടക്കുന്ന ക്യാമ്പി​ൽ കോവിഷീൽഡ് വാക്‌സിൻ ആണ് നൽകുന്നത്. 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഫസ്റ്റ് ഡോസ് വാക്സിനും ഫസ്റ്റ് ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞവർക്ക് സെക്കൻഡ് ഡോസ് വാക്സിനും ലഭി​ക്കും. വാർഡ് ഒന്നുമുതൽ 14 വരെയും വാർഡ് 37 മുതൽ 44 വരെയുള്ള കായംകുളം ഒയാസിസ്‌ കൺവെൻഷൻ സെന്ററിലും 15 മുതൽ 36 വരെയുള്ള വാർഡുകൾക്ക് ടൗൺ ഹാളിലും എസ്. എൻ.ഡി​.പി​ ഹാളിലുമായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കായംകുളം നിവാസികൾക്ക് രാത്രി 12 മണി വരെയുള്ള ഏതു സമയത്തും ക്യാമ്പിലെത്തി വാക്സിൻ സ്വീകരിക്കാൻ വേണ്ട സൗകര്യങ്ങൾ മൂന്ന് ക്യാമ്പിലും ഏർപ്പെടുത്തിയതായി നഗരസഭ ചേർപേഴ്സൺ പി ശശികല അറിയിച്ചു.

Advertisement
Advertisement