എച്ച്.പിയുടെ എൻവി ശ്രേണി നോട്ട്ബുക്കുകൾ വിപണിയിൽ

Monday 23 August 2021 3:44 AM IST

കൊച്ചി: ക്രിയേറ്റിവിറ്റിക്ക് പ്രാമുഖ്യമുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഏറെ സഹായകമായ എൻവി ശ്രേണി നോട്ട്ബുക്കുകൾ പുറത്തിറക്കി എച്ച്.പി. എൻവി14,​ എൻവി15 എന്നിവയാണ് വിപണിയിലെത്തിയത്. നാച്ചുറൽ സിൽവർ കളറാണ് ഇവയ്ക്കുള്ളത്. എൻവി 14ന് പ്രാരംഭവില 1.04 ലക്ഷം രൂപ; എൻ15ന് വില 1.54 ലക്ഷം രൂപ മുതൽ.

14 ഇഞ്ച് ഡിസ്‌പ്ളേയാണ് എൻവി14നുള്ളത്. ആകർഷകമായ ദൃശ്യാനുഭവം, ഉപഭോക്താവിന്റെ ജോലിക്ക് അനുസൃതമായ സെറ്റിംഗ്‌സ് സംവിധാനം, 16.5 മണിക്കൂർ ബാറ്ററി ചാർജ് എന്നിങ്ങനെ മികവുകളുണ്ട്. 15.6 ഇഞ്ച് ഡിസ്‌പ്ളേയുള്ളതാണ് എൻവി 15. അഡോബീ ആപ്ളിക്കേഷനുകൾ ഉൾപ്പെടെ ഉപയോഗിക്കാവുന്ന എൻവി 15 ഗെയിമിംഗ് സപ്പോർട്ട് കൂടിയുള്ളതാണ്.

Advertisement
Advertisement