ഉടനെത്തും ഫോക്‌സ്‌വാഗൻ ടൈഗൂൺ

Monday 23 August 2021 3:25 AM IST

കൊച്ചി: ഫോക്‌സ്‌വാഗന്റെ ഇടത്തരം എസ്.യു.വിയായ ടൈഗൂൺ ഉടൻ വിപണിയിലെത്തും. കമ്പനിയുടെ 'ഇന്ത്യ 2.0 പദ്ധതി"യുടെ ഭാഗമായുള്ള ആദ്യ മോഡലാണിത്. കമ്പനിയുടെ വെബ്‌സൈറ്റിലും ഡീലർഷിപ്പുകളിലും ബുക്കിംഗ് തുടങ്ങി. 'എം.ക്യു.ബി എ.സീറോ ഐ.എൻ" പ്ളാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന ടൈഗൂണിന്റെ ആദ്യ പതിപ്പ് പൂനെയിലെ ചാകൻ പ്ലാന്റിൽ നിന്ന് കഴിഞ്ഞവാരം പുറത്തിറങ്ങി. സെപ്‌തംബർ മുതലായിരിക്കും വില്പന. 95 ശതമാനവും ഇന്ത്യൻ ഉത്‌പാദനഘടങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്നു എന്നതാണ് ടൈഗൂണിന്റെ മുഖ്യ പ്രത്യേകത. പൂർണമായും ഇന്ത്യൻ ഉപഭോക്തൃസൗഹൃദമായി നിർമ്മിക്കുന്ന മോഡലാണ് ടൈഗൂൺ. ഇന്ത്യയിൽ ഏറ്റവുംവേഗം വളരുന്ന മിഡ്-സൈസ് എസ്.യു.വി ശ്രേണിയിൽ പുത്തൻ തരംഗമായി ടൈഗൂൺ മാറുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

മികച്ച പെർഫോമൻസ് കാഴ്‌ചവയ്ക്കുന്നതും ആഗോളപ്രിയവുമായ ഫോക്‌സ്‌വാഗൻ ടി.എസ്.ഐ ടെക്‌നോളജി എൻജിനാണ് ടൈഗൂണിനുണ്ടാവുക. ഒരു ലിറ്റർ (6-സ്‌പീഡ് ഓട്ടോമാറ്റിക്/മാനുവൽ), 1.5 ലിറ്റർ (7-സ്‌പീഡ് ഡി.എസ്.ജി/6-സ്‌പീഡ് മാനുവൽ) ശ്രേണികളിൽ ലഭിക്കും. ആകർഷകമായ രൂപകല്‌പനയും വോയിസ് കമാൻഡ് ഉൾപ്പെടെയുള്ള അത്യാധുനിക ഇൻഫോടെയ്‌ൻമെന്റ് സംവിധാനവും 40+ ഉന്നത സുരക്ഷാ സംവിധാനങ്ങളും ടൈഗൂണിന്റെ മികവാണ്. ഇൻഫിനിറ്റി എൽ.ഇ.ഡി ടെയ്‌ൽലാമ്പ്, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ മനംകവരും. മഞ്ഞ, ചുവപ്പ്, വെള്ള, സിൽവർ, ഗ്രേ നിറഭേദങ്ങളിൽ ലഭിക്കും.

Advertisement
Advertisement