ഉപവാസ യജ്ഞം

Monday 23 August 2021 2:18 AM IST

തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തിലെ മേൽശാന്തി നിയമനത്തിലെ ജാതി വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.ജി. ശിവബാബുവും എസ്. സുവർണ കുമാറും തിരുവോണം നാളിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ ഉപവസിച്ചു. പേട്ട പള്ളിമുക്കിലെ ഗുരുബുക്ക് സെന്ററിൽ നടന്ന ഉപവാസയജ്ഞം ശ്രീനാരായണ സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. തോളൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു. സമാപന യോഗം പേട്ട ജി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാശ്വതികാനന്ദ സ്വാമി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മണക്കാട് സി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കടകംപള്ളി ഹരിദാസ്, കൃഷ്ണമൂർത്തി, മണക്കാട് പ്രസാദ്, ശ്രീസുഗത്, അരുൺശാന്തി, അഡ്വ. വിജയൻ ശേഖർ, അഹിമോഹൻ എന്നിവർ സംസാരിച്ചു. ശിവഗിരി ശ്രീനാരായണവൈദികസംഘം ജനറൽ സെക്രട്ടറി അരുവിപ്പുറം അശോകൻ ശാന്തി നാരങ്ങാനീര് നൽകിയാണ് ഉപവാസം അവസാനിപ്പിച്ചത്.

Advertisement
Advertisement