യു.എസ് സേനാ വിമാനത്തിൽ അഫ്ഗാൻ യുവതിക്ക് സുഖ പ്രസവം

Monday 23 August 2021 2:21 AM IST

വാഷിംഗ്ടൺ: യു.എസ് സേനയുടെ രക്ഷാദൗത്യത്തിനിടെ യുഎസ് വ്യോമസേനാ വിമാനത്തിൽ അഫ്ഗാൻ യുവതി പെൺകുഞ്ഞിന് ജന്മം നൽകി.അഫ്ഗാനിൽ നിന്ന് പുറപ്പെട്ട അമേരിക്കൻ സേനയുടെ വിമാനം ജർമനിയിലെ രാംസ്റ്റീൻ എയർ ബേസിൽ ലാഡിങ്ങിന് തയ്യാറെടുക്കുന്നതിനിടെയാണ് യുവതി പ്രസവിച്ചത്. രാംസ്റ്റീൻ എയർ ബേസിൽ വിമാനം ഇറക്കിയ ഉടൻ തന്നെ യുവതിയേയും കുഞ്ഞിനേയും ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് യു.എസ് സേന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. അമേരിക്കയുടെ രക്ഷാ ദൗത്യത്തിന്റെ ഭാഗമായാണ് പൂർണ ഗർഭിണിയായ യുവതി വിമാനത്തിൽ കയറിപ്പറ്റിയത്. എന്നാൽ വിമാനം വിമാനം ഉയർന്ന് 8,534 മീറ്റർ മുകളിലായിരിക്കുമ്പോൾ വായു മർദ്ദം കുറവായതോടെ യുവതിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് വായു മർദ്ദം വർദ്ധിപ്പിക്കാൻ വേണ്ടി വിമാനം താഴ്ത്തി പറത്താൻ തീരുമാനിച്ചതാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്.

Advertisement
Advertisement