ചാരക്കേസ് ഗൂഢാലോചനയിൽ സിബി മാത്യൂസിന് മുൻകൂർ ജാമ്യം

Tuesday 24 August 2021 1:05 PM IST

തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുൻതലവനും ഗൂഢാലോചനക്കേസിലെ പ്രതിയുമായ സിബി മാത്യൂസിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.


കേസിൽ സിബിഐ അറസ്റ്റ് ഉൾപ്പടെയുള്ള നപടികളിലേക്ക് കടക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായതോടെയാണ് സിബി മാത്യൂസ് ഉൾപ്പടെ പ്രതിപട്ടികയിലുള്ളവർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേസിലെ ഒന്നാം പ്രതിയായ എസ് വിജയന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നമ്പി നാരായണനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസം കേസ് സിബിഐ ഏറ്റെടുത്തതിനാൽ തനിക്ക് നമ്പിനാരായണനെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ലെന്നായിരുന്നു സിബിയുടെ വാദം.

സിബി മാത്യൂസിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് നമ്പി നാരായണനും മറിയം റഷീദയും കോടതിയിൽ ഹർജി നൽകിയിരുന്നു. അതേസമയം കേസിലെ പ്രതികളെല്ലാം ഉന്നതല ബന്ധമുള്ളവരാണെന്നും, കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും സിബിഐ കോടതിയെ അറിയിച്ചു.