നടൻ പ്രകാശ് രാജ് വീണ്ടും വിവാഹിതനായി; 'രണ്ടാം വിവാഹത്തിന്' കാരണം മകനെന്ന് താരം

Wednesday 25 August 2021 1:22 PM IST

നടൻ പ്രകാശ് രാജ് 'വീണ്ടും' വിവാഹിതനായി. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പക്ഷേ വിവാഹത്തിനൊരു പ്രത്യേകത ഉണ്ട്. തന്റെ ഭാര്യ പോണി വർമയെ തന്നെയാണ് അദ്ദേഹം രണ്ടാമതും കല്യാണം കഴിച്ചത്.

താരത്തിന്റെ പതിനൊന്നാം വിവാഹ വാർഷികമായിരുന്നു. ഇതിനിടയിൽ അച്ഛനും അമ്മയും വിവാഹം കഴിക്കുന്നത് കാണണമെന്ന് മകൻ വേദാന്ത് ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് 'രണ്ടാം വിവാഹം' നടന്നത്. ഇരുവരും പരസ്പരം മോതിരവും കൈമാറി.

വിവാഹ വാർഷിക ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 2010ലായിരുന്നു പ്രകാശ് രാജും പോണി വർമയും വിവാഹിതരായത്.