ചെറുകിട ജലസേചന വകുപ്പ് 4.22 കോടി ചെലവിട്ടു

Thursday 26 August 2021 12:00 AM IST

കോട്ടയം : നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി ചെറുകിട ജലസേചന വകുപ്പ് ജില്ലയിൽ നടപ്പിലാക്കിയത് 4.22 കോടി രൂപയുടെ പദ്ധതികൾ. ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ ഇരുപ്പാ തോട്, ആഞ്ഞിലി വേലി, പൊട്ടശ്ശേരി, കടുത്തുരുത്തി മണ്ഡലത്തിലെ കട്ടച്ചിറ തോട്, കുഴിത്തോട്, കോട്ടയം കഞ്ഞിക്കുഴി തോട്, കുമരകത്ത് വേമ്പനാട്ട് കായൽ എന്നിവിടങ്ങളിൽ തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കി. വെള്ളൂർ പഞ്ചായത്തിൽ തീരം ഇടിഞ്ഞ മേഖലകളിൽ സംരക്ഷണ ഭിത്തി നിർമിച്ചു. ലി്ര്രഫ ഇറിഗേഷൻ പദ്ധതിയുടെ പുനഃസ്ഥാപനത്തിന് 35 ലക്ഷം രൂപ വകയിരുത്തി. 32 ലക്ഷം രൂപ ചെലവഴിച്ച് വിജയപുരം പഞ്ചായത്തിലെ പ്ലാപ്പള്ളി കടവ് പുനരുദ്ധാരണം നടത്തി. വാഴപ്പള്ളി പഞ്ചായത്തിലെ കാടമ്പാടം പാടശേഖരത്തിലെ ഇരട്ട കൾവർട്ട് നിർമ്മാണം പൂർത്തീകരിച്ചു. 40 ലക്ഷം രൂപയാണ് പദ്ധതി വിഹിതം. എസ്.ഡി.ആർ.എഫ് ഫണ്ട് ഉപയോഗിച്ച് നെടുംകുന്നം പഞ്ചായത്തിലെ തെങ്ങുംപള്ളി ഞാറയ്ക്കൽ പാടശേഖരത്തിന്റെ ജലസേചന സൗകര്യം മെച്ചപ്പെടുത്തി. നബാർഡ് പദ്ധതിയിൽ മണിമലയാറ്റിൽ കുളത്തൂർമുഴി പാലത്തിന്റെ താഴെ ചെക്ക് ഡാം പൂർത്തിയാക്കി.

Advertisement
Advertisement