വ്യാപനം കുതിക്കുന്നു, ഇന്നലെ 2050 പേർക്ക്

Thursday 26 August 2021 12:06 AM IST

കോട്ടയം : ജില്ലയിൽ കൊവിഡ് വ്യാപനം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ 2050 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2020 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 30 പേർ രോഗബാധിതരായി. പുതിയതായി 10417 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.67 ശതമാനം. 850 പേർ രോഗമുക്തരായി. 7145 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 41159 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ :

കോട്ടയം 218,മണിമല 66, പനച്ചിക്കാട് 55, അതിരമ്പുഴ 49, രാമപുരം 48, എലിക്കുളം 47, ചിറക്കടവ് 44, മുളക്കുളം, അയ്മനം 43, കരൂർ 42, ഉഴവൂർ 40, അയർക്കുന്നം, ഏറ്റുമാനൂർ 39, ഈരാറ്റുപേട്ട 36, മേലുകാവ്, ചങ്ങനാശേരി 35

മണർകാട്, കുറിച്ചി, മീനച്ചിൽ 30, ഭരണങ്ങാനം, കങ്ങഴ, കിടങ്ങൂർ, കൂരോപ്പട 29, പാറത്തോട്, വാകത്താനം, എരുമേലി, വെള്ളാവൂർ 28, മാടപ്പള്ളി, തിടനാട്, ചെമ്പ്, അകലക്കുന്നം, കടുത്തുരുത്തി, വാഴപ്പള്ളി 27,വിജയപുരം, വെള്ളൂർ, ആർപ്പൂക്കര, കുമരകം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട് 26, തൃക്കൊടിത്താനം, പാമ്പാടി 25, പാലാ 23,

വാഴൂർ, മുണ്ടക്കയം 21, കൊഴുവനാൽ, കുറവിലങ്ങാട് 20, നെടുംകുന്നം, മുത്തോലി 19, കൂട്ടിക്കൽ, വൈക്കം 18,

പൂഞ്ഞാർ 17, നീണ്ടൂർ 16, വെളിയന്നൂർ, മരങ്ങാട്ടുപിള്ളി, കടനാട്, തലയോലപ്പറമ്പ്, പായിപ്പാട് 15, കല്ലറ, മറവന്തുരുത്ത്, കറുകച്ചാൽ 14, കടപ്ലാമറ്റം, ഉദയനാപുരം 12, തിരുവാർപ്പ്, തീക്കോയി 11, ഞീഴൂർ, പൂഞ്ഞാർ തെക്കേക്കര 10, തലയാഴം, ടി.വി പുരം, കാണക്കാരി, മാഞ്ഞൂർ 9, തലപ്പലം, വെച്ചൂർ 7, മീനടം 5.

ഇതര രോഗങ്ങളുള്ളവർ ആരോഗ്യ

പരിശോധന നടത്തണം ഡി.എം.ഒ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രമേഹവും രക്താദിമർദ്ദവുമുള്ളവർ ഇവ അനിയന്ത്രിതമായ നിലയിലല്ലെന്ന് ഉറപ്പാക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. ഇതിനായി അടിയന്തരമായി പരിശോധനയ്ക്ക് വിധേയരാകണം. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും ഉയർന്ന നിലയിലാണെങ്കിൽ ചികിത്സ തേടണം. 18 വയസിന് മുകളിലുള്ളവരിൽ 80 ശതമാനത്തോളം പേർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയവർക്കും രക്താദിമർദ്ദം ഉള്ളവർക്കും കൊവിഡ് ബാധിച്ച് കഴിഞ്ഞാൽ ഗുരുതര നിലയിലാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ആശുപത്രി ചികിത്സ വേണ്ടിവന്നേക്കാം. കൊവിഡ് ബാധിച്ച് വീടുകളിൽ ചികിത്സയിൽ കഴിയുന്നവരിൽ പ്രമേഹവും രക്താദിമർദ്ദദവുമുള്ളവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തദ്ദേശ സ്ഥാപനത്തലത്തിലുള്ള ഡൊമിസിലിയറി പരിചരണ കേന്ദ്രത്തിലോ അടുത്തുള്ള സി.എഫ്.എൽ.ടി.സിയിലോ എത്തി പരിശോധന നടത്തണം. പ്രമേഹവും, രക്താദിമർദ്ദവുമുള്ളവർ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന നടത്താതെ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ തുടരുന്നത് ഒഴിവാക്കണമെന്നും ഡി.എം.ഒ നിർദേശിച്ചു.

Advertisement
Advertisement