ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ഇന്ന്

Thursday 26 August 2021 12:07 AM IST

കോട്ടയം : നവീകരിച്ച എൻ.സി.പി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് സ്റ്റാർ ജംഗ്ഷനിൽ സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ നിർവഹിക്കും. ജില്ലാ പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി കെ.ആർ.രാജൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ജില്ലാ ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഉദ്ഘാടന ചടങ്ങ് നടക്കുക.

Advertisement
Advertisement