തുറമുഖ തൊഴിലാളികൾക്ക് ധനസഹായം

Thursday 26 August 2021 1:48 AM IST

ആലപ്പുഴ: തുറമുഖ വകുപ്പിന് കീഴിൽ ആലപ്പുഴ തുറമുഖത്ത് ജോലി ചെയ്തിരുന്നവർക്ക് കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ സഹായഹസ്തം. 1989 വരെ ജോലി ചെയ്തിരുന്ന 293 തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായമെത്തുക. കപ്പലിലെ കയറ്റിറക്ക് (സ്റ്റീവ് ഡോർ), കാർഗോ ഹെഡ് ലോഡിംഗ് തൊഴിലുകൾ ചെയ്തിരുന്ന താത്കാലിക ജീവനക്കാർക്കാണ് സഹായം നൽകുന്നത്. മരിച്ചുപോയവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം കൈമാറും. 5,​250 രൂപ ബാങ്ക് അക്കൗണ്ട് വഴിയാകും ലഭിക്കുക. ഈ ആഴ്ചയ്ക്കകം സഹായം എത്തിക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

Advertisement
Advertisement