നിർമാതാവും പാചക വിദഗ്ദ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയിൽ

Thursday 26 August 2021 10:47 AM IST

പാചക വിദഗ്ദ്ധനും സിനിമ നിർമാതാവുമായ നൗഷാദ് ഗുരുതരാവസ്ഥയിൽ. നിർമാതാവ് നൗഷാദ് ആലത്തൂർ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് നൗഷാദെന്നും, എല്ലാവരും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്നും നൗഷാദ് ആലത്തൂർ പറഞ്ഞു.

'എന്റെ പ്രിയ സുഹൃത്ത് ഷെഫും പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെന്റിലേറ്റർ ഇൽ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്'- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, കാഴ്ച, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ സിനിമകളുടെ നിർമാതാവാണ് നൗഷാദ്.

Advertisement
Advertisement