വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ആസ്ട്രേലിയൻ പൗരനെ മർദ്ദിച്ച് താലിബാൻ

Friday 27 August 2021 12:52 AM IST

കാബൂൾ: കുടുംബത്തോടൊപ്പം കാബൂൾ വിമാനത്താവളത്തിലേക്ക് പോകുന്നതിന്റെ ആസ്ട്രേലിയൻ പൗരനെ താലിബാൻ ഭീകരർ മർദ്ദിച്ചെന്ന് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. അവർ എന്നെ അടിച്ചുവെന്ന് ആസ്ട്രേലിയൻ പൗരൻ വീഡിയോയിൽ പറയുന്നു. രക്തമൊലിക്കുന്ന നെറ്റിയുമായി അദ്ദേഹം തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. താലിബാൻ ഭീകരർ ചിത്രീകരണം തടയുന്നതും വീഡിയോയിൽ കാണാം.

വീഡിയോയിൽ വിമാനത്താവളത്തിലെത്താൻ ശ്രമിച്ച തനിക്ക് ഇതാണ് നേരിടേണ്ടി വന്നതെന്ന് യുവാവ് പറയുന്നുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോയിൽ സംഭവം വിശദീകരിക്കുന്നതിന് മുൻപ് ആസ്‌ട്രേലിയൻ പൗരന്റെ കൈയ്യിൽ നിന്നും ആരോ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതും വ്യക്തമാണ്

Advertisement
Advertisement