ചാന്നാനിക്കാട് അയ്യപ്പൻകുട്ടി ചരിഞ്ഞു

Friday 27 August 2021 12:00 AM IST

കോട്ടയം: ചാന്നാനിക്കാട് ഗ്രൂപ്പിന്റെ കൊമ്പൻ അയ്യപ്പൻകുട്ടി ചരിഞ്ഞു. 65 വയസുകാരനായ അയ്യപ്പൻകുട്ടി അസുഖങ്ങളെ തുടർന്ന് അവശനിലയിലായിരുന്നു. പ്രായിക്കര പാപ്പാൻ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

കോന്നി ആനക്കൂട്ടിൽ നിന്നാണ് ചാന്നാനിക്കാട് കുറുപ്പിന്റെ ആനത്തറവാട്ടിൽ അയ്യപ്പൻകുട്ടി എത്തുന്നത്. തൃശൂർ പൂരം അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. കൊവിഡിനു മുൻപുള്ള സീസണിൽ വരെ സജീവമായിരുന്നു. പാക്കിൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനാണ് അവസാനം എഴുന്നള്ളിച്ചത്.

Advertisement
Advertisement