ബ്രെയ്ക്ക് ത്രൂ രോഗബാധ പഠനവിധേയമാക്കണമെന്ന് കേന്ദ്രം

Saturday 28 August 2021 12:00 AM IST

ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിന്റെ കത്ത്

ന്യൂഡൽഹി: കേരളത്തിൽ വാക്സിൻ എടുത്തവരിലും കൊവിഡ് ബാധ കണ്ടുവരുന്ന സാഹചര്യം പഠനവിധേയമാക്കണമെന്നും പഠനഫലങ്ങൾ നാഷണൽ സെന്റർ ഫോർ ഡീസീസ് കൺട്രോളിന്(എൻ.സി.ഡി.സി) കൈമാറണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓണം കഴിഞ്ഞ് കേസുകൾ കൂടുന്നതിനാൽ കണ്ടെയ്‌ൻമെന്റ് നടപടികളും ഹോം ഐസോലേഷൻ രീതികളും കർശനമായി നടപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ ചീഫ് സെക്രട്ടറി വി.പി.ജോയിക്ക് അയച്ച കത്തിൽ നിർദ്ദേശിച്ചു.

വാക്സിൻ എടുത്തവരിലും ഒരിക്കൽ കൊവിഡ് വന്നവരിലും വീണ്ടും രോഗബാധയുണ്ടാകുന്ന സാഹചര്യത്തിൽ വൈറസിന്റെ രൂപമാറ്റം സംബന്ധിച്ച പഠനമാണ് നടത്തേണ്ടത്. കൊവിഡ് വന്നവരുമായി സമ്പർക്കമുള്ള പരമാവധി 25പേരുടെ പട്ടിക തയ്യാറാക്കി ക്വാറന്റൈൻ ചെയ്യണം. ഹോം ഐസോലേഷൻ നടപടികൾ കൃത്യമായി പാലിക്കാനും കത്തിൽ ആവശ്യപ്പെടുന്നു.

Advertisement
Advertisement