വടക്കുന്നാഥ പുരസ്‌കാര സമർപ്പണം

Friday 27 August 2021 11:43 PM IST

തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിന്റെ വടക്കുന്നാഥൻ പുരസ്‌കാരം 30 ന് പ്രൊഫ. ടി.കെ. ദേവനാരായണന് വൈകീട്ട് നാലിന് നീരാഞ്ജലി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണൻ സമ്മാനിക്കും. വഴിപാടുകൾ ബുക്ക് ചെയ്യാനുള്ള മൊബൈൽ ആപിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിക്കും. ചിറ്റൂർ സംസ്‌കൃത ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷത വഹിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എം.ജി. നാരായണൻ, വി.കെ. അയ്യപ്പൻ, എൻ. ജ്യോതി, പി.ഡി. ശോഭന എന്നിവർ സംസാരിക്കും.

Advertisement
Advertisement