വിമാനമേറി വിനോദയാത്ര പോകാം,  ബഡ്ജറ്റ് പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

Saturday 28 August 2021 3:26 AM IST

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി) പുതിയ വി​നോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. കൊച്ചി​യി​ൽ നി​ന്നും തി​രിച്ചുമുള്ള വിമാനയാത്ര, ഹോട്ടൽ താമസം, യാത്രകൾക്ക് വാഹനം, ഭക്ഷണം, ടൂർ മാനേജരുടെ സേവനം തുടങ്ങിയവ പാക്കേജിൽ ഉൾപ്പെടുന്നു.

• ലൈവ്‌ലി ലേ ലഡാക്

ലഡാക്കിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ലേ, ശാം വാലി, നൂബ്ര, പാൻഗോങ് സന്ദർശിക്കുന്ന 'ലൈവ്‌ലി ലേ ലഡാക്" പാക്കേജ് 2021 സെപ്തംബർ 24 - ഒക്ടോബർ 1. നിരക്ക്: ₹36,800.

• വിസിറ്റ് ഹരിദ്വാർ, ഋഷികേശ്

ഉത്തരാഖണ്ഡി​ലെ 'വിസിറ്റ് ഹരിദ്വാർ ആൻഡ് ഋഷികേശ് വിത്ത് ഡെറാഡൂൺ ആൻഡ് മസൂറി" ടൂർ. ഒക്ടോബർ 6 -11. നിരക്ക്: ₹30,715.

• ഗോൾഡൻ ട്രയാംഗിൾ

ഡൽഹി​, ജയ്പൂർ, ആഗ്ര 'ഗോൾഡൻ ട്രയാംഗിൾ" ടൂർ. ഒക്ടോബർ 23- 28. നിരക്ക്: ₹23,945.

• എക്‌സ്‌പ്ലോർ ഒഡീഷ

ഒഡീഷയി​ലെ ചരിത്ര നിർമ്മിതികളും പുണ്യസ്ഥലങ്ങളും സന്ദർശിക്കുന്ന 'എക്‌സ്‌പ്ലോർ ഒഡീഷ വിത്ത് പുരി ആൻഡ് കൊണാർക്ക"പാക്കേജ്. നവംബർ 12 -16. നിരക്ക്: ₹26,940

• ഡിവൈൻ ഗുജറാത്ത്
അഹമ്മദാബാദ്, ജുനഗഢ്, സോംനാഥ്, പോർബന്തർ, ദ്വാരക, ജാംനഗർ, രാജ്‌കോട്ട് എന്നി​വി​ടങ്ങളി​ലൂടെയുള്ള 'ഡിവൈൻ ഗുജറാത്ത് വിത്ത് സോമനാഥ് ആൻഡ് ദ്വാരക" ടൂർ. നവംബർ 20 - 26. നിരക്ക്: ₹31,350

• ഹോളി കാശി, അയോദ്ധ്യ

വാരാണസിയിലെ (കാശി) പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ വിശ്വനാഥ, അന്നഃപൂർണ, വിശാലാക്ഷി ക്ഷേത്രങ്ങളും സാരാനാഥും അലഹബാദിലെ (പ്രയാഗ് രാജ്) ത്രിവേണീ സംഗമവും രാമജന്മഭൂമിയായ അയോദ്ധ്യയും ഉൾപ്പെടുന്ന 'ഹോളി കാശി വിത്ത് അയോദ്ധ്യ" ടൂർ പാക്കേജ്. ഡിസംബർ 2-6. നിരക്ക്: ₹28,755

• വിവരങ്ങൾക്ക്
○ എറണാകുളം – 8287932082, 8287932117

○ തിരുവനന്തപുരം 8287932095
○ കോഴിക്കോട് – 8287932098

○ കോയമ്പത്തൂർ 9003140655

Advertisement
Advertisement