ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്തയാൾ പിടിയിൽ

Saturday 28 August 2021 12:00 AM IST

കൊട്ടാരക്കര: പുലമണിലെ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ. നെടുമങ്ങാട് പാങ്ങോട് പട്ടണം സബൂറ മൻസിലിൽ സുലൈമാനെയാണ്(47) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 19ന് ആയിരുന്നു സംഭവം. പുലമൺ ജംഗ്ഷനിലെ ജ്വല്ലറിയിൽ എത്തിയ സുലൈമാൻ രണ്ട് സ്വർണ മോതിരം ആവശ്യപ്പെട്ടു. ജ്വല്ലറി ഉടമ മോതിരം തിരയുന്നതിനിടയിൽ പതിനയ്യായിരം രൂപ വിലവരുന്ന ഒരു മോതിരം സുലൈമാൻ കൈക്കലാക്കി.

Advertisement
Advertisement