വിശ്രമത്തിനിടയിൽ ഒരു കാണാക്കാഴ്‌ച

Sunday 29 August 2021 6:12 AM IST

അ​നു​ക​ര​ണ​ങ്ങ​ൾ​ ​എ​ല്ലാ​വ​ർ​ക്കും​ ​ഇ​ഷ്ട​മാ​ണ്.​ ​പോ​രെ​ങ്കി​ൽ​ ​ഇ​പ്പോ​ൾ​ ​മി​മി​ക്രി​യു​ടെ​ ​കാ​ല​വും.​ ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​കാ​ണ​പ്പെ​ട്ട​ ​ദൈ​വ​ങ്ങ​ളാ​യ​ ​സി​നി​മാ​താ​ര​ങ്ങ​ളെ​ ​അ​നു​ക​രി​ക്കാ​നു​ള്ള​ ​ഭ്ര​മം​ ​ദി​വ​സം​തോ​റും​ ​കൂ​ടി​ക്കൂ​ടി​ ​വ​രി​ക​യാ​ണ്.​ ​ഹെ​യ​ർ​ ​സ്റ്റൈ​ൽ,​ ​ഡ്ര​സ്സ് ​എ​ന്തി​ന് ​ശ​രീ​ര​ഭാ​ഷ​ ​വ​രെ​ ​അ​നു​ക​രി​ക്കാ​നാ​ണ് ​പ​ല​രും​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​ന​ല്ല​ ​കാ​ര്യ​ങ്ങ​ൾ​ ​അ​നു​ക​രി​ക്കു​ന്ന​തി​ൽ​ ​തെ​റ്റി​ല്ല​, ​എ​ന്നാ​ൽ ​അ​ന്ധ​മാ​യ​ ​താ​രാ​രാ​ധ​ന​ ​ഒ​ട്ടും​ ​ന​ന്ന​ല്ല.

കേ​ര​ള​ത്തി​ലെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ബീ​ച്ചു​ക​ളി​ൽ​ ​ഒ​ന്നാ​ണ് ​ശം​ഖു​മു​ഖം.​ ​മ​ല​മ്പു​ഴ​യി​ലെ​ ​പ്ര​സി​ദ്ധ​മാ​യ​ ​യ​ക്ഷി​യു​ടെ​യും​ ​ശം​ഖു​മു​ഖ​ത്തെ​ ​ത​ന്നെ​ ​മ​ത്സ്യ​ ​ക​ന്യ​ക​യു​ടെ​യും​ ​സ്ര​ഷ്‌​ടാ​വാ​യ​ ​പ്ര​ശ​സ്‌​ത​ ​ശി​ല്പി​ ​കാ​നാ​യി​ ​കു​ഞ്ഞി​രാ​മ​ന്റെ​ ​ആ​ദ്യ​ ​ശി​ല്പ​ങ്ങ​ളി​ൽ​ ​ഒ​ന്ന് ​വി​മാ​ന​ത്താ​വ​ള​ത്തി​നു​ ​പി​ന്നി​ലാ​യി​ ​ഉ​ണ്ട്.​ ​ര​ണ്ട് ​കൈ​ക​ളും​ ​ത​ല​ക്കു​ ​പി​ന്നി​ൽ​ ​വ​ച്ച്,​ ​കാ​ലി​ന്മേ​ൽ​ ​കാ​ൽ​ ​ക​യ​റ്റി​ ​വ​ച്ച് ​മ​ല​ർ​ന്നു​ ​കി​ട​ക്കു​ന്ന​ ​ഒ​രാ​ളി​ന്റെ​ ​രൂ​പ​മാ​ണ് ​ഇ​ത്.​ ​ദി​നം​പ്ര​തി​ ​വ​ള​രെ​ക്കൂ​ടു​ത​ൽ​ ​സ​ഞ്ചാ​രി​ക​ൾ​ ​വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ​ ​വി​ശ്ര​മ​ത്തി​നെ​ത്തു​ന്ന​ ​ബീ​ച്ചാ​യ​തി​നാ​ലാ​ക​ണം​ ​മു​ഴു​വ​ൻ​ ​ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്ലാ​തെ​ ​സിം​ബോ​ളി​ക്കാ​യി​ ​വി​ശ്ര​മം​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ഈ​ ​ശി​ൽ​പ്പ​മൊ​രു​ക്കി​യ​ത്.​ ​അ​ങ്ങ​നെ​ ​ഒ​രി​ക്ക​ൽ​ ​ഞാ​നും​ ​ശം​ഖു​മു​ഖം​ ​കാ​ണാ​നെ​ത്തി.​ ​ക​ട​ലി​ന്റെ​യും​ ​ബീ​ച്ചി​ന്റെ​യും​ ​ഒ​ക്കെ​ ​കു​റെ​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യ​ ​കൂ​ട്ട​ത്തി​ൽ​ ​ഈ​ ​ശി​ൽ​പ്പ​ത്തി​ന്റെ​ ​ഫോ​ട്ടോ​ ​എ​ടു​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​വൈ​കു​ന്നേ​ര​മാ​യ​തി​നാ​ൽ​ ​ന​ല്ല​ ​തി​ര​ക്കാ​യി​രു​ന്നു.​ ​എ​ങ്കി​ലും​ ​ആ​ളു​ക​ൾ​ ​ഒ​ഴി​ഞ്ഞു​കി​ട്ടി​യ​ ​സ​മ​യം​ ​നോ​ക്കി​ ​വേ​ഗം​ ​ര​ണ്ട് ​ഫോ​ട്ടോ​ക​ൾ​ ​എ​ടു​ത്തു​ ​പോ​ന്നു.​ ​ഞാ​ൻ​ ​തി​രി​കെ​ ​ഇ​വി​ടെ​ ​ഊ​ട്ടി​യി​ലെ​ത്തി​ ​ ഫോ​ട്ടോ​ക​ൾ​ ​ഡൗ​ൺ​ ​ലോ​ഡ് ​ചെ​യ്തു​ ​നോ​ക്കു​മ്പോ​ഴാ​ണ് ​ര​സ​ക​ര​മാ​യ​ ​ഒ​രു​ ​വി​ശ്ര​മ​ചി​ത്രം​ ​ഈ​ ​ശി​ൽ​പ്പ​ത്തി​ലു​ണ്ടെ​ന്ന് ​കാ​ണു​ന്ന​ത്.​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​ക്ലീ​നിം​ഗി​ന് ​തൊ​ഴി​ലാ​ളി​യോ​ ​മ​റ്റോ ആ​യ​ ​ഒ​രു​ ​സ്ത്രീ​ ​ആ​ ​ശി​ൽ​പ്പ​ത്തെ​പ്പോ​ലെ​ ​ത​ന്നെ​ ​ര​ണ്ട് ​കൈ​ക​ളും​ ​ത​ല​ക്കു​പി​ന്നി​ൽ​ ​വ​ച്ച് ​ആ​ ​ശി​ൽ​പ്പ​ത്തി​ന്റെ​ ​കാ​ലു​ക​ൾ​ക്കി​ട​യി​ൽ​ ​ചാ​രി​ക്കി​ട​ന്നു​ ​വി​ശ്ര​മി​ക്കു​ന്നു.​ ​ചി​ത്ര​മെ​ടു​ക്കു​മ്പോ​ൾ​ ​ആ​രോ​ ​അ​വി​ടെ​യി​രു​ന്നു​ ​എ​ന്ന​ല്ലാ​തെ​ ​ആ​ ​പോ​സ് ​ഞാ​ൻ​ ​അ​ത്ര​കാ​ര്യ​മാ​യി​ ​അ​ത് ​ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല.​ ​ഒ​രു​പ​ക്ഷേ​ ​ഞാ​ൻ​ ​ഫോ​ട്ടോ​യെ​ടു​ത്ത​ത് ​അ​വ​രും​ ​അ​റി​ഞ്ഞി​ട്ടു​ണ്ടാ​വി​ല്ല​ ​എ​ന്ന​താ​ണ് ​ര​സ​ക​ര​മാ​യ​ ​വ​സ്‌​തു​ത.