മുൻസിപ്പൽ കൗൺസിലറിനെ വെടിവച്ച് കൊന്നു

Sunday 29 August 2021 12:00 AM IST

മീററ്റ്: ഓൾ ഇന്ത്യ മജിലിസ് - ഇ - ഇത്തിഹാദ് - ഉൽ - മുസ്ലിമീൻ (എ.ഐ.എം.ഐ.എം.) നേതാവും യു.പിയിലെമീററ്റ് മുൻസിപ്പിൽ കോർപറേഷൻ കൗൺസിലറുമായ സുബൈർ അൻസാരിയെ ബൈക്കുകളിലെത്തിയ അജ്ഞാതർ വെടിവച്ച് കൊന്നു. സുബൈറിന്റെ വീടിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. വസ്തുതർക്കമാണ് കൊലപാതകത്തിൽ എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Advertisement
Advertisement