ആയുഷ്ഗ്രാം പദ്ധതിയുടെ ഔഷധ വനം ഒരുങ്ങുന്നു

Sunday 29 August 2021 12:51 AM IST

മുട്ടം : ആയുഷ്ഗ്രാം പദ്ധതിയുടെ ഭാഗമായി മുട്ടം പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ ഔഷധ വനങ്ങൾ ഒരുങ്ങുന്നു.കേന്ദ്ര ആയുഷ് മിഷനും സംസ്ഥാന ആയുർവേദ വകുപ്പും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. മുട്ടം ജില്ലാ ജയിൽ,പൊലീസ് സ്റ്റേഷൻ,ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം,മലങ്കര ടൂറിസം ഹബ്, പഞ്ചായത്ത്‌ പ്രദേശത്ത് തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി 3000 ൽപ്പരം ഔഷധസസ്യങ്ങളും ഔഷധ ചെടികളും പദ്ധതിയുടെ ഭാഗമായി നട്ട് പിടിപ്പിച്ച് പരിപാലിക്കും. മുട്ടം പഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള തൊഴിലുറപ്പ് തൊഴിലാളികളാണ് ഇതിന്റെ പണികൾ നടത്തുന്നത്. കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് ഓരോ സ്ഥാപനങ്ങളിലും ഔഷധ വനം ഒരുക്കുന്നത്. വളർന്ന് വലുതാവാത്ത ഇനങ്ങളിലുള്ള ഔഷധ സസ്യങ്ങളും ചെടികളുമാണ് മലങ്കര ഹബിൽ ഒരുക്കുന്നത്. ഹബിന്റെ സമീപത്തുള്ള സ്വകാര്യ ഹോട്ടലിന്റെ പുറകിൽ നടപ്പാതയുടെ ഒരു വശത്തായിട്ടാണ് ഇത് നടുന്നതിനാൽ ഹബിലെ കാഴ്ചയ്ക്കും ഇവിടെ എത്തുന്ന സഞ്ചാരികൾക്കും തടസമാകില്ല.

Advertisement
Advertisement