ഡിസിസി അദ്ധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചു,​ തിരുവനന്തപുരത്ത് പാലോട് രവി,​ കോട്ടയത്ത് നാട്ടകം സുരേഷ്

Saturday 28 August 2021 9:58 PM IST

തിരുവനന്തപുരം: പട്ടികയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഡി.സി.സി അദ്ധ്യക്ഷൻമാരെ എ.ഐ.സി.സി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പാലോട് രവി അദ്ധ്യക്ഷനാകുും. പട്ടികയിലെ അവസാന ഘട്ടത്തിലെ മാറ്റം ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്നാണ് വിവരം.. എന്നാൽ സാമുദായിക പ്രാതിനിധ്യം നോക്കി ചില മാറ്റങ്ങൾ വരുത്തിയെന്നാണ് എ.ഐ.സി.സി പറയുന്നത്. ഇത് ഗ്രൂപ്പ് അടിസ്ഥാനത്തിലെ വീതം വയ്ക്കൽ അല്ല. രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും സ്വന്തം ജില്ലകളിൽ അവരുടെ നിലപാട് പരിഗണിച്ചു എന്നും എഐസിസി വൃത്തങ്ങൾ സൂചിപ്പിക്കുന്നു

ഡി.സി.സി അദ്ധ്യക്ഷരുടെ പട്ടിക. തിരുവനന്തപുരം - പാലോട് രവി,​ കൊല്ലം-രാജേന്ദ്രപ്രസാദ്,​ പത്തനംതിട്ട ​​- സതീഷ് കൊച്ചുപറമ്പിൽ,​ ആലപ്പുഴ​- ബാബു പ്രസാദ്,​ കോട്ടയം- നാട്ടകം സുരേഷ്,​ ഇടുക്കി- സി.പി.മാത്യു,​ എറണാകുളം- മുഹമ്മദ് ഷിയാസ്. തൃശൂർ.-ജോസ് വളളൂർ,​ പാലക്കാട്- എ. തങ്കപ്പൻ, മലപ്പുറം- വി.എസ്. ജോയ്,​ കോഴിക്കോട്- അഡ്വ. പ്രവീൺകുമാർ,​ വയനാട് ​ - എൻ.ഡി. അപ്പച്ചൻ,​ കണ്ണൂർ- മാർട്ടിൻ ജോർജ്,​ കാസർകോട് -പി.കെ. ഫൈസൽ എന്നിങ്ങനെയാണ് ഡിസിസി അദ്ധ്യക്ഷൻമാർ.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പട്ടിക പ്രഖ്യാപിച്ചത്.

അതേസമയം ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാദ്ധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എം.എല്‍.എ കെ ശിവദാസന്‍ നായരെയും മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെൻഡ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി അറിയിച്ചു.

Advertisement
Advertisement