റോട്ടറി ക്ലബ്‌ ഒഫ് ആലപ്പി ഗ്രേറ്റർ തല ഉദ്ഘാടനം

Saturday 28 August 2021 11:22 PM IST
റോട്ടറി ഡിസ്ട്രിക്ട് പ്രൊജക്ടായ എന്റെ ഗ്രാമത്തിന്റെ റോട്ടറി ക്ലബ്‌ ഓഫ് ആലപ്പി ഗ്രേറ്റർ തല ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിക്കുന്നു

അമ്പലപ്പുഴ: റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ടായ എന്റെ ഗ്രാമത്തിന്റെ റോട്ടറി ക്ലബ്‌ ഒഫ് ആലപ്പി ഗ്രേറ്റർ തല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. നീർക്കുന്നത്ത് നടന്ന സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് റോജസ് ജോസ് അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം, മുതിർന്ന വനിതകൾക്ക് ഓണക്കോടി, കർഷകത്തൊഴിലാളികളെ ആദരിക്കൽ എന്നിവ സംഘടിപ്പിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, വി.ആർ. അശോകൻ, അഡ്വ. പ്രദീപ് കൂട്ടാല, ഗോപകുമാർ ഉണ്ണിത്താൻ, രാജീവ് വാര്യർ, സുവി വിദ്യാധരൻ, ഫിലിപ്പോസ് തത്തംപള്ളി, ബോബൻ വർഗീസ്, നാസർ പട്ടരുമഠം, ഷെഫീഖ് ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

Advertisement
Advertisement