പൊങ്ങ പാലം പൊളിക്കൽ ആരംഭിച്ചു

Sunday 29 August 2021 12:17 AM IST

ആലപ്പുഴ: എ - സി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പൊങ്ങ പാലം പൊളിക്കൽ ആരംഭിച്ചു. വലിയ യന്ത്രം ഉപയോഗിച്ചാണ് പൊളിക്കൽ. ഇതോടെ എ - സി റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുരിതത്തിലായി.

ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, ആംബുലൻസുകൾ എന്നിവയ്ക്ക് കടന്നുപോകാനുള്ള സമാന്തര പാതയും താത്കാലിക പാലവും ഒരുക്കിയിട്ടുണ്ട്. എന്നാലും ഇരുപാലങ്ങൾക്കും ഇടയിൽ കെ.എസ്.ആർ.ടി.സി മിനി ബസ് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചെയിൻ സർവീസ് ആരംഭിക്കും. കഴിഞ്ഞ ദിവസം ഡി.ടി.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു.
പൊങ്ങ പാലം പൊളിച്ചതോടെ ചങ്ങനാശേരിയിൽ നിന്ന് വരുന്ന ബസ് സർവീസുകൾ പൊങ്ങപാലത്തിന് കിഴക്കും ആലപ്പുഴയിൽ നിന്ന് വരുന്ന ബസുകൾ കൈതവന വരെയുമാണ് സർവീസ് നടത്തുന്നത്.

പക്കി പാലം പൈലിംഗ് നീളുന്നു

പക്കി പാലം പൊളിച്ചുമാറ്റിയതിന്റെ ഭാഗങ്ങൾ പൂർണമായും നീക്കാത്തതിനാൽ പൈലിംഗ് ജോലികൾ ആരംഭിക്കാനായിട്ടില്ല. 70 ദിവസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് പക്കി പാലം പൊളിച്ചത്. ബീമുകളുടെ നിർമ്മാണം വേഗത്തിൽ നടക്കുന്നുണ്ട്.

"

പൊങ്ങ പാലത്തിന് കിഴക്ക് നിന്ന് ചമ്പക്കുളം, വൈശ്യംഭാഗം, കഞ്ഞിപ്പാടം, എസ്.എൻ കവല റോഡിലൂടെ ആലപ്പുഴയ്ക്ക് ചെയിൻ സർവീസ് നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.

കെ.എസ്.ആർ.ടി.സി

Advertisement
Advertisement