പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ഏഴുപേ‌ർ ചേർന്ന് മാനഭംഗം ചെയ്തു

Monday 30 August 2021 12:00 AM IST

റാഞ്ചി:ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ഏഴുപേ‌ർ ചേർന്ന് മാനഭംഗം ചെയ്തു. ആഗസ്റ്റ് 26ന് റാഞ്ചിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടിയെ പരിചയക്കാരിലൊരാൾ ബൈക്കിൽ പ്രലോഭിപ്പിച്ച്​ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത്​ എത്തിക്കുകയായിരുന്നു. അവിടെ ഇയാളുടെ സുഹൃത്തുക്കളായ ആറുപേരും കാത്തിരിക്കുന്നുണ്ടായിരുന്നു. ഇത്​ കണ്ട്​ പെൺകുട്ടി രക്ഷ​പ്പെടാൻ​ ശ്രമിച്ചെങ്കിലും ഏഴുപേരും ചേർന്ന്​ ക്രൂരമായി മാനഭംഗം ചെയ്യുകയായിരുന്നു.

പിന്നീട്, പരിചയക്കാരൻ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിട്ടു. തുടർന്ന്​ പെൺകുട്ടി ബന്ധുക്കളോട്​ പറഞ്ഞതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​. സംഭവത്തിൽ നാലുപേരെ അറസ്റ്റ്​ ചെയ്​തിട്ടുണ്ടെന്നും ഇവരെ ജുവനൈൽ ഹോമിലേക്ക്​ മാറ്റിയെന്നും പൊലീസ്​ പറഞ്ഞു.

Advertisement
Advertisement