ഇന്ത്യൻ സംസ്കാരം പുതുതലമുറ ഉയർത്തിപ്പിടിക്കണം, മൻ കി ബാത്തിൽ പ്രധാനമന്ത്രി

Monday 30 August 2021 12:00 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ സംസ്‌കാരവും ആത്മീയതയും ലോകവ്യാപകമായി പ്രചാരം നേടുകയാണെന്നും പുതുതലമുറ ഇവ ഉയർത്തിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാതി'ന്റെ 80മത് എഡിഷനിൽ പറഞ്ഞു.

അന്തരിച്ച ഹോക്കിതാരം മേജർ ധ്യാൻ ചന്ദിനെ അനുസ്മരിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രി 'മൻ കീ ബാത്' ആരംഭിച്ചത്. എല്ലാ മെഡലുകളും അമൂല്യങ്ങളാണ്. ഇന്ത്യ ഹോക്കിയിൽ മെഡൽ നേടിയപ്പോൾ, രാജ്യം ആനന്ദിച്ചു. മേജർ ധ്യാൻചന്ദിന് ഏറെ സന്തോഷമായിട്ടുണ്ടാവണം . ഗുണനിലവാരത്തിന് പ്രാധാന്യം നൽകുന്ന യുവാക്കളുടെ ഭാവനകളെ ആകർഷിക്കാൻ ഇന്ത്യൻ ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾക്ക് സാധിച്ചു.രാജ്യത്തെ യുവാക്കൾ കായികമേഖലയിലേക്ക് ആകർഷിക്കപ്പെടുന്നതായി കാണുന്നു. മക്കൾ കായികമേഖലയിൽ മുന്നേറുന്നത് കാണുമ്പോൾ മാതാപിതാക്കളും സന്തോഷിക്കുകയാണ്.രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന നേട്ടത്തിനു പിന്നാലെ ഇന്ത്യയിലെ ആദ്യ 'വാട്ടർ പ്ലസ് സിറ്റി' എന്ന ഖ്യാതിയും ഇൻഡോർ സ്വന്തമാക്കി. പാരാലിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻസംഘത്തിനായി രാജ്യം ഹർഷാരവം മുഴക്കുകയാണ്.

രാജ്യത്ത് 62 കോടിയിൽ അധികം പേർക്ക് വാക്സിൻ നൽകിയെങ്കിലും ജാഗ്രത പാലിക്കണം.

കൊവിഡ് സാഹചര്യത്തിലും സ്വച്ഛ് ഭാരത് പദ്ധതി ക്ഷയിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 45,083 പേർക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. 460 മരണം കൂടി റിപ്പോർട്ട് ചെയ്തു.35,840 പേർ രോഗമുക്തരായി. ആകെ ചികിത്സയിലുള്ളവർ 3,68,558 . 97.53 ശതമാനമാണ് രോഗമുക്തി. ആകെ മരണം 4,37,860 ആയി.

Advertisement
Advertisement