'തിരിമാലി'യിൽ നേപ്പാളി സുന്ദരി സ്വസ്തിമ കട്ക

Monday 30 August 2021 5:36 AM IST

ശിക്കാരി ശംഭു'വിനു ശേഷം എഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന 'തിരിമാലി' യിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നേപ്പാളിലെ സൂപ്പർ നായിക സ്വസ്തിമ കട്ക. ബിബിൻ ജോർജ്ജ് നായകനാകുന്ന ചിത്രത്തിൽ ധർമജൻ ബോൾ ഗാട്ടി, ജോണി ആന്റണി , അന്ന രേഷ്മ രാജൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കോമഡി എന്ററർ ടെയ്‌നർ വിഭാഗത്തിൽ പെടുന്ന സിനിമയാണ് 'തിരിമാലി'. നേപ്പാളിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചിരിക്കുന്നത്. ലവ് ലവ് ലവ്, ചാക്ക പഞ്ച 2, ബുൾബുൾ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ളയാളുമാണ് സ്വസ്തിമ. കൂടാതെ നേപ്പാളി നടന്മാരായ ഉമേഷ് തമാങും മവോത്സെ ഗുരുങ്ങും ചിത്രത്തിലുണ്ട്.സേവ്യർ അലക്‌സും രാജീവ് ഷെട്ടിയും ചേർന്നാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഇന്നസെന്റ , സലിംകുമാർ , ഹരീഷ് കണാരൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കളായുള്ളത്.ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി, സംഗീതം ബിജിബാൽ.

Advertisement
Advertisement