ലോക്ക്ഡൗണിൽ നഗരം നിശ്ചലം

Monday 30 August 2021 12:00 AM IST

കോട്ടയം: വാരാന്ത്യത്തിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ ജില്ലയിൽ പൂർണ്ണം. പ്രധാന പാതകളും ഇടറോഡുകളും വിജനമായിരുന്നു. അവശ്യ സർവീസുകളായ പലചരക്ക്, പച്ചക്കറിക്കടകൾ, മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ, ബേക്കറികൾ എന്നിവ മാത്രമാണ് തുറന്നത്. ഹോട്ടലുകൾ തുറന്നിരുന്നെങ്കിലും പാഴ്സൽ മാത്രമാണ് നൽകിയത്. നഗരത്തിലെ പ്രധാന ഇടങ്ങളായ കളക്ടറേറ്റ് ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി , ബേക്കർ ജംഗ്ഷൻ, കോടിമത തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് പരിശോധന കർശനമായിരുന്നു. ബസ് സർവീസുകൾ നടത്തിയില്ല. കഴിഞ്ഞ ദിവസങ്ങളിലെ തിരക്കിൽ നിന്നു വ്യത്യസ്തമായി പാതകളിൽ പൂർണമായും തിരക്കൊഴിഞ്ഞിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പൊലീസ് തടയുകയും ചെയ്തു.

Advertisement
Advertisement