ശ്രീരാമൻ ഇല്ലാത്ത അയോദ്ധ്യയെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ല, ശ്രീരാമനില്ലാതെ അയോദ്ധ്യ ഇല്ലെന്ന് രാഷ്ട്രപതി

Sunday 29 August 2021 11:09 PM IST

ന്യൂഡൽഹി: ശ്രീരാമൻ ഇല്ലാത്ത അയോദ്ധ്യയെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിവിധ സാംസ്കാരിക പദ്ധതികൾ സമാരംഭിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശ് സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയത്. താൽക്കാലിക രാമജന്മഭൂമി ക്ഷേത്രം സന്ദർശിച്ച രാഷ്ട്രപതി അയോദ്ധ്യയിൽ രാമായണ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

രാമനില്ലെങ്കിൽ അയോദ്ധ്യ അയോദ്ധ്യയല്ല. രാമൻ ഉള്ളിടത്ത് അയോദ്ധ്യ നിലനിൽക്കുന്നു. ശ്രീരാമൻ ഈ നഗരത്തിൽ സ്ഥിരമായി വസിക്കുന്നു, അതിനാൽ യഥാർത്ഥ അർത്ഥത്തിൽ ഈ സ്ഥലം അയോദ്ധ്യയാണെന്നും രാഷ്ട്രപതി പറഞ്ഞു. ശ്രീരാമനോടും രാമകഥകളോടുമുള്ള ഭക്തിയും സ്‌നേഹവും കാരണമാകും എന്റെ കുടുംബം എനിക്ക് ഈ പേര് നൽകിയത്. അയോദ്ധ്യ എന്നാൽ ആർക്കും യുദ്ധം ചെയ്യാൻ സാധിക്കാത്തത് എന്നാണ് അർത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement