നെറ്റ്‌ബാൾ റഫറീസ് ക്ലിനിക്

Sunday 29 August 2021 11:47 PM IST

കായംകുളം: കേരള നെറ്റ്‌ബാൾ അസോസിയേഷൻ രണ്ടുദിവസം നീണ്ടുനിൽക്കുന്ന റഫറീസ് ക്ലിനിക്കും റെഫറീസ് ടെസ്റ്റും സെപ്തംബർ അവസാനവാരം നടത്തും. കായിക അദ്ധ്യാപകർക്കും കായിക സംഘടനാ പ്രവർത്തകർക്കും പങ്കെടുക്കാം. പരിശീലനവും ടെസ്റ്റും ഇതോടനുബന്ധിച്ച് നടക്കും. നെറ്റ്‌ബാളുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളും നിയന്ത്രിക്കാൻ യോഗ്യത ലഭിക്കുന്ന സർട്ടിഫിക്കറ്റാണ് നൽകുക. ഇതോടൊപ്പം സ്‌കൂളുകളിലും കോളേജുകളിലും നെറ്റ്‌ബാൾ മത്സരങ്ങൾ നടത്താനും ടീമുകളെ സജ്ജമാക്കാനും കഴിയും. പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9400524333,​ 7561898878.

Advertisement
Advertisement