ടൂറിസം മേഖലയിൽ വാക്സിനേഷൻ പൂർണം

Monday 30 August 2021 12:00 AM IST

ആലപ്പുഴ: വിനോദ സഞ്ചാര മേഖലയെ കൊവിഡ് മുക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ സമ്പൂർണ വാക്‌സിനേഷൻ പദ്ധതി പൂർത്തിയാക്കി. 'ബയോ ബബിൾ' പദ്ധതി നടപ്പാക്കി കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താനുമാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ പേർക്കും വാക്‌സിനേഷൻ ലഭ്യമാക്കിയത്.

ഫിനിഷിംഗ് പോയിന്റിലെ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിൽ നടന്ന ചടങ്ങ് പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗങ്ങളായ ആർ. വിനീത, ജി. ശ്രീലേഖ, കൊച്ചുത്രേസ്യ ജോസഫ്, വിനോദ സഞ്ചാര വകുപ്പ് ഉപഡയറക്ടർ ബിജു വർഗീസ്, ഡി.ടി.പി.സി സെക്രട്ടറി എം. മാലിൻ, 'ഡോക്ടർ ഫോർ യു' മെഡിക്കൽ ഓഫീസർ ഡോ. ജാസിം.കെ. സുൽത്താൻ, വി.ബി. അശോകൻ, ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് ആൻഡ് ഓപ്പറേറ്റേഴ്‌സ് സമിതി സംസ്ഥാന സെക്രട്ടറി കെവിൻ റോസാരിയോ, പി.കെ. സുധീഷ്, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement