മെഴ്‌സിഡെസിന്റെ എ.എം.ജി ജി.എൽ.ഇ 63 എസ് എത്തി

Monday 30 August 2021 3:08 AM IST

കൊച്ചി: പെർഫോമൻസ് ശ്രേണിയിൽ പ്രമുഖ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്‌സിഡെസ്-ബെൻസ് ഒരുക്കിയ എ.എം.ജി ജി.എൽ.ഇ 63 എസ് 4 മാറ്റിക് പ്ളസ് കൂപ്പേ ഇന്ത്യയിലെത്തി. 2.07 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.

ഇന്ത്യയിൽ മെഴ്‌സിഡെസിന്റെ 12-ാമത്തെ എ.എം.ജി മോഡലാണിത്.

4-ലിറ്റർ, വി8 ബൈടർബോ എൻജിനാണുള്ളത്. ഇ.ക്യു ബൂസ്‌റ്റ് സ്‌റ്റാർട്ടർ-ഓൾട്ടർനേറ്റർ, 48 വോൾട്ട് ഓൺബോർഡ് ഇലക്‌ട്രിക് സിസ്‌റ്റം എന്നിവയുടെ പിന്തുണയുള്ളതാണ് എൻജിൻ.

ഓൾ-വീൽ ഡ്രൈവ് സംവിധാനത്തോട് കൂടിയ ഈ കൂപ്പേയ്ക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 3.8 സെക്കൻഡ് ധാരാളം. 280 കിലോമീറ്ററാണ് ടോപ് സ്‌പീഡ്.

കാബിനിൽ എല്ലായിടത്തും എയർബാഗുകൾ, ബ്ളൈൻഡ് സ്പോ‌ട്ട് അസിസ്‌റ്റ്, ആക്‌റ്റീവ് ബ്രേക്ക് അസിസ്‌റ്റ്, 3-സ്‌റ്റേജ് ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, ഡൈനാമിക് ഹാൻഡ്‌ലിംഗ് കൺട്രോൾ എന്നിങ്ങനെ സുരക്ഷാ ഫീച്ചറുകളുമുണ്ട്.

Advertisement
Advertisement